മലബാർ റിവർ ഫെസ്റ്റിവല്‍
പ്രകൃതിയെ തൊട്ടറിഞ്ഞ് മണ്‍സൂണ്‍ ട്രക്കിങ്

സ്വന്തം ലേഖകൻ മുക്കം കാടിന്റെ വശ്യത നുകർന്നും പ്രകൃതിയെ തൊട്ടറിഞ്ഞും തുഷാരഗിരിയിലെ കോടമഞ്ഞിലൂടെ വിദ്യാർഥികളും ജനപ്രതിനിധികളുമടക്കം നടത്തിയ മൺസൂൺ ട്രക്കിങ് 11–-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ വിളംബരമായി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ 24മുതൽ 27വരെ നടക്കുന്ന റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ അനുബന്ധമായി കോടഞ്ചേരി പഞ്ചായത്താണ് തുഷാരഗിരിമുതൽ നീരാറ്റുകുന്ന് വരെ മൺസൂൺ ട്രക്കിങ് സംഘടിപ്പിച്ചത്. കോടഞ്ചേരി ഗവ. കോളേജിലെയും കൈതപ്പൊയിൽ ലിസ കോളേജിലെയും വിദ്യാർഥികളടക്കം നൂറിലധികം പേർ അണിനിരന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി. ഇരുവരും തുടക്കത്തിൽ മഴ നടത്തത്തിന്റെ ഭാഗമായി. പഞ്ചായത്തംഗം സിസിലി ജേക്കബ്, ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി മാത്യു, ബേബി കോട്ടപ്പുള്ളി എന്നിവർ സംസാരിച്ചു.------------------------------------ "കയാക്കിങ് ബ്രഷ് സ്ട്രോക്ക്' ചിത്രരചനാ ക്യാമ്പ് ഇന്ന് മുക്കം മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് തുഷാരഗിരിയിൽ ബുധനാഴ്ച ‘കയാക്കിങ് ബ്രഷ് സ്ട്രോക്ക്' ചിത്രരചനാ ക്യാമ്പ് നടത്തും. കോടഞ്ചേരി പഞ്ചായത്തും കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയും തുഷാരഗിരി ഹണി റോക്ക് റിസോർട്ടും ചേർന്നാണ് സംഘടിപ്പിക്കുന്നത്. തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ രാവിലെ 9.30ന് ചിത്രകാരൻ കെ ആർ ബാബു ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാർ പങ്കെടുക്കും.









0 comments