ചൈന വൻമതിലിനുമുകളിൽ തിരുവാതിരയുമായി മലയാളി മങ്കമാർ

ചൈനയിലെ വൻമതിലിനുമുകളിൽ മലയാളി വനിതകൾ തിരുവാതിര കളിക്കുന്നു
സ്വന്തം ലേഖകൻ മുക്കം ചൈനയിലെ വൻമതിലിനു മുകളിൽ തിരുവാതിര കളി നടത്തി മലയാളി വനിതകൾ. കോഴിക്കോട് തിരുവമ്പാടി സ്വദേശിനി നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ എൽ ഷീജയുടെയും കണ്ണൂർ സ്വദേശിനി ടി സുജ,ലീന എന്നിവ രുടേയും നേതൃത്വത്തിൽ ഒമ്പത്അംഗ വനിതകളാണ് ചൈനയിലെ വന്മതിലിൽ തിരുവാതിര കളിച്ച് വിദേശികളെ വിസ്മയിപ്പിച്ചത്. ഈ മാസം മൂന്നിന് പുരാടം നാളിലാണ് ഇവർ കേരളത്തനിമ ഒട്ടും ചോരാതെ സെറ്റ് സാരിയുടുത്ത് വൻമതിലിൽ തിരുവാതിര കളിച്ചത്. വിദേശികൾക്ക് ഇത്പുതിയ അനുഭവമായി .കണ്ണൂരിൽ നിന്നും പുറപ്പെട്ട 40 പേര ടങ്ങുന്ന സംഘത്തിലെ വനിതക ളാണ് ഓണത്തോടനുബന്ധിച്ച് ചൈനയിൽ കേരളത്തിന്റെ തനതു കലാരൂപം അവതരിപ്പിച്ചത്.









0 comments