പുറമേരി പഞ്ചായത്തിലെ മാലിന്യ പരിപാലന പദ്ധതിക്ക് പ്രശംസ
ലൈഫ് ഗുണഭോക്തൃ കുടുംബസംഗമം

പുറമേരി പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃസംഗമം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പുറമേരി പുറമേരി പഞ്ചായത്തിലെ മാലിന്യ പരിപാലന പദ്ധതിക്ക് മന്ത്രിയുടെ പ്രശംസ. പഞ്ചായത്ത് നേതൃത്വത്തിൽ നടത്തുന്ന ഹരിതകർമസേനയുടെ പ്രവർത്തനത്തെയും എംസിഎഫിന്റെ പ്രവർത്തനത്തെയും ചൂണ്ടിക്കാണിച്ചാണ് മന്ത്രി എം ബി രാജേഷ് പ്രശംസിച്ചത്. പുറമേരി പഞ്ചായത്ത് ലൈഫ് പദ്ധതി ഗുണഭോക്തൃ കുടുംബസംഗമം പുറമേരി മൈതാനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്തിലെ 195 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകുന്നത്. 139 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. വിഇഒ ടി വി വിപിൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ കെ പി വനജ, എൻ എം വിമല, ടി പി സീന, ബിന്ദു പുതിയോട്ടിൽ, കെ എം വി ജിഷ, എം എം ഗീത, ആസൂത്രണ ഉപാധ്യക്ഷൻ കെ കെ ദിനേശൻ, രാഷ്ട്രീയ പാർടി പ്രതിനിധികളായ എ മോഹൻദാസ്, കെ ടി കെ ബാലകൃഷ്ണൻ, അഭിജിത്ത് കോറോത്ത്, സി പി നിധീഷ്, മനോജ് മുതുവടത്തൂർ, ടി കെ രാഘവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ ജോതിലക്ഷ്മി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ നന്ദിയും പറഞ്ഞു.









0 comments