എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തണം

പേരാമ്പ്ര എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തണമെന്നും ഏജന്റുമാരുടെ വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കണമെന്നും എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ അശോകൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എൻ ഷാജു പ്രവർത്തന റിപ്പോർട്ടും സോണൽ സെക്രട്ടറി പി എൻ സുധാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ദേശീയ സെക്രട്ടറിയറ്റംഗം പി കെ സദാനന്ദൻ, ദേശീയ കമ്മിറ്റി അംഗം ടി കെ വിശ്വൻ, സംസ്ഥാന ട്രഷറര്‍ പി കെ ദിനേശൻ, ഡിവിഷൻ പ്രസിഡന്റ് എം ലേഖഥൻ, ഡിവിഷൻ സെക്രട്ടറി കെ അനിൽകുമാർ, സോണൽ കമ്മിറ്റി അംഗം പി രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ എം ശ്രീധരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ സുനിൽ സ്വാഗതവും കൺവീനർ ഇ എം മനോജ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ അശോകൻ (പ്രസിഡന്റ്), കെ സുരേഷ്, എ സുജാത (വൈസ് പ്രസിഡന്റുമാർ), കെ എൻ ഷാജു (സെക്രട്ടറി), പി വി അനിൽകുമാർ, പുരുഷു കുട്ടമ്പൂർ (ജോ. സെക്രട്ടറിമാർ), പി വത്സകുമാർ (ട്രഷറര്‍).









0 comments