എൽഐസി 69–-ാമത് വാർഷിക ആഘോഷം

എൽഐസിയുടെ 69–-ാമത് വാർഷിക ആഘോഷങ്ങൾ കൈതപ്രം ദാമോദരൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് ഒരാഴ്ച നീണ്ടുനിൽക്കുന്ന എൽഐസിയുടെ 69–-ാമത് വാർഷിക ആഘോഷങ്ങൾ കൈതപ്രം ദാമോദരൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവിഷണൽ ഓഫീസില്‍ നടന്ന പരിപാടിയിൽ സീനിയർ ഡിവിഷണൽ മാനേജർ കെ കെ സുജിത് അധ്യക്ഷനായി. സീനിയർ ഡിവിഷണൽ മാനേജർ കെ കെ സുജിത് പതാക ഉയർത്തി. ടി പി രാജേന്ദ്രകുമാർ, പി ടി സുരേഷ് ബാബു, എ കെ രാമകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. മാർക്കറ്റിങ് മാനേജർ ജി ബിജു സ്വാഗതവും സെയിൽസ് മാനേജര്‍ പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. ഒരാഴ്ചത്തെ ആഘോഷങ്ങൾ സ്‌കൂൾതല ക്വിസ് മത്സരം, ചിത്രരചനാമത്സരം, പോളിസി ഉടമകൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ്, ഗുരുദിവസ്, ഏജന്റ്‌സ് ദിനം, ഇൻഷുറൻസ് ബോധവൽക്കരണ പദയാത്ര തുടങ്ങിയ പരിപാടികളോടെ 10ന് സമാപിക്കും.









0 comments