കുരുവട്ടൂർ കുതിപ്പ്

കുരുവട്ടൂർ പഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്‌കൂൾ
ഉണ്ണി ഇൗന്താട്
കക്കോടി ഭിന്നശേഷിക്കാരായ മുപ്പത്തെട്ടുകാരൻ ഫായിസും, ഇരുപത്തിയെട്ടുകാരി ആയിഷ ഫാദിയും ഏറെ ഉത്സാഹത്തിലാണ്. ‘രാവിലെ ബഡ്സ് സ്‌പെഷ്യൽ സ്‌കൂളിലേക്ക് യൂണിഫോമിട്ട് ബസിൽ പോകുമ്പോള്‍ അവരെക്കുറിച്ച് ഒരുവേവലാതിയുമില്ല. അവരവിടെ സുരക്ഷിതരാണ്. വീട്ടിലെന്നതുപോലെ കരുതലുമുണ്ട്’. സ്വന്തം മക്കളെപോലെ സ്‌നേഹവും സംരക്ഷണവും നൽകുന്ന പറമ്പിൽ ബസാറിലെ ബഡ്സ് സ്‌പെഷ്യൽ സ്കൂളിനെക്കുറിച്ച് പറയുമ്പോള്‍ പുതിയോട്ടിൽ ഖദീജയുടെ കണ്ണുനിറയും. കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്‌പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം എന്നിവയും നൽകുന്നുണ്ട്. നിലവിൽ 32 വിദ്യാർഥികളാണുള്ളത്. കുട്ടികളെ പരിചരിക്കാൻ രണ്ട് അധ്യാപികമാരും ആയയും പാചകക്കാരിയുമുണ്ട്. ഭിന്നശേഷിക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ കലോത്സവും നടത്തിവരുന്നു. കുരുവട്ടൂരിലെ പ്രാദേശിക സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തിയാണ് ദേശം പുതുമുന്നേറ്റത്തിന്റെ ഗാഥരചിക്കുന്നത്. ആരോഗ്യ മേഖലയിൽ പുത്തനുണർവ് അഞ്ചുവർഷമായി ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമുണ്ടായി. പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി. സബ് സെന്ററുകള്‍ നവീകരിച്ചു. മൂന്ന് ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കി. പാലിയേറ്റീവ് രംഗത്ത് 301 കിടപ്പുരോഗികളെ ഓരോആഴ്ചയിലും സന്ദർശിച്ച് പരിചരണം നൽകുന്നു. ആയുർവേദ ഡിസ്‌പെൻസറിയ്‌ക്ക് മികച്ച കേന്ദ്രത്തിനുള്ള ക്യാഷ് സർട്ടിഫിക്കറ്റ് ലഭിച്ചു. എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തി. ജീവിതശൈലീ രോഗനിർണയത്തിനും ചികിത്സക്കുമായി ക്ലിനിക്ക് ആരംഭിച്ചു. യോഗ ഹാള്‍ കെട്ടിടം നിർമിച്ചു. പറമ്പിൽ ബസാറിൽ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തിക്കുന്നു. പുതിയ കെട്ടിട നിർമാണം പൂർത്തീകരിച്ചു. ശുചിത്വത്തിൽ കൈയൊപ്പ് മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങള്‍ നടന്നുവരുന്നു. ഹരിത കർമസേനാംഗങ്ങൾ വീടുകളിലെത്തി മാലിന്യമെടുത്ത് പഞ്ചായത്തിലെ രണ്ട് എംസിഎഫ് കേന്ദ്രങ്ങളിൽ എത്തിക്കും. രണ്ട് വാഹനങ്ങളുമുണ്ട്. സമഗ്രം കുടിവെള്ള പദ്ധതി പഞ്ചായത്തിൽ 38 കുടിവെള്ള പദ്ധതികളുണ്ട്. ഉയർന്ന പ്രദേശങ്ങളിലുള്ളവരുടെയും കുടിവെള്ളപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. ജൽ ജീവൻ മിഷൻ മുഖേന ശുദ്ധജലം പഞ്ചായത്തിലെ 95 ശതമാനം വീടുകളിലും ലഭ്യമാക്കി. ലൈഫ് കാര്യക്ഷമമായി നടപ്പിലാക്കി. ലിസ്റ്റിലുള്ള ജനറൽ വിഭാഗത്തിൽ 123ഉം, എസ്‌സി വിഭാഗത്തിൽ 42ഉം ഫിഷറീസിൽ രണ്ടും ഭൂമിയുള്ള 114 പേർക്കും വീട് ലഭ്യമാക്കി. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 46 പേരിൽ ഭവനരഹിതർക്കുള്ള വീട് നിർമാണം പുരോഗമിക്കുന്നു. ഭൂമിയുള്ള ഭവനരഹിത വിഭാഗത്തിൽപ്പെട്ട അഞ്ച് ഗുണഭോക്താക്കളും ഭൂരഹിത വിഭാഗത്തിൽ മൂന്ന് പേരുമാണുള്ളത്. അഞ്ച് കുടുംബങ്ങൾക്ക് വീട് കൈമാറി. ഈമാസം അവസാനത്തോടെ അതിദരിദ്രമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും. കുതിക്കുന്ന ചെറുകിട വ്യവസായം ചെറുകിട വ്യവസായ രംഗത്ത് മധുരപലഹാര നിർമാണ യൂണിറ്റുകൾ, ഫ്ലോർമിൽ, ഓയിൽ മിൽ, ഈർച്ച മിൽ, വെൽഡിങ് യൂണിറ്റുകൾ, വർക്ക് ഷോപ്പുകൾ, അലൂമിനിയം ഫാബ്രിക്കേഷൻ, കൂൺകൃഷി, മത്സ്യകൃഷി, പൂകൃഷി, പശുവളർത്തൽ, ആടുവളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നിവയും വ്യവസായ വകുപ്പിന്റെ സഹായത്തോടുകൂടി 348 സ്റ്റാർട്ടപ്പുകളും ആരംഭിച്ചു. കാർഷികമേഖല സമൃദ്ധം തെങ്ങിന് വളം, ജൈവവളം– രാസവളം വിതരണം, നെൽകൃഷിക്ക് സബ്സിഡി, ഗ്രൂപ്പ് പച്ചക്കറി, വീട്ടുമുറ്റ പച്ചക്കറി, വാഴക്കന്ന് വിതരണം, ഇടവിള കൃഷി, കാടുവെട്ടിയന്ത്രം വിതരണം, കുറ്റിക്കുരുമുളക് പദ്ധതി എന്നിവ നടപ്പാക്കി. കൃഷിഭവനിൽ ആഗ്രോ ഫാർമസി ആരംഭിച്ചു. നെൽകൃഷി 14 ഹെക്ടറിലധികം സ്ഥലത്ത് നിലനിർത്താനും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കഴിഞ്ഞു. കാർഷികമേഖലയിലെത്തുന്ന വനിതകൾക്ക് പ്രോത്സാഹനം നൽകാനായി പുഷ്‌പകൃഷി പദ്ധതി ആരംഭിച്ചു. 75 ശതമാനം സബ്സിഡി നൽകി. പുതുമോടിയിൽ മിനി സ്‌റ്റേഡിയം ഗ്രാമ–ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പറമ്പിൽ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചുവരുന്നു. ഗ്രൗണ്ട് ഉയർത്തി സൈഡ് നെറ്റ് സ്ഥാപിച്ചു. എംഎൽഎ ആസ്‌തി വികസന ഫണ്ട്, സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ഫണ്ട്, പഞ്ചായത്ത് വിഹിതവുമായി ഒരുകോടി രൂപ ലഭ്യമാക്കി. വനിതാ ഹെൽത്ത് ക്ലബ് മികച്ചനിലയിൽ പ്രവർത്തിക്കുന്നു. ആറുമാസംമുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ക്രഷും പ്രവർത്തിക്കുന്നു. സന്പൂർണം മുന്നേറ്റം പഞ്ചായത്തിന്റെ അധീനതയിലുള്ള ജിഡബ്ല്യു എൽപി സ്‌കൂളിന് സ്ഥലംവാങ്ങി കെട്ടിടം നിർമിച്ചു. കുടിവെള്ളം, ശുചിമുറി, അടുക്കളപ്പുര, വൈദ്യുതി, കംപ്യൂട്ടർ, പഠനോപകരണങ്ങള്‍, സ്പോർട്സ് കിറ്റ് എന്നിവ ലഭ്യമാക്കി. സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ശ്രദ്ധ’, പ്രഭാതഭക്ഷണം, ഒപ്പം ഒപ്പത്തിനൊപ്പം, ക്വിസ് മത്സരം, കോച്ചിങ് ക്യാമ്പുകള്‍, ഫുട്‌ബോള്‍, വോളിബോള്‍ കോച്ചിങ് ക്യാമ്പുകള്‍, കലാ കായിക മേളകള്‍, നാടകക്കളരി, നീന്തൽ പരിശീലനം, എൽഎസ്എസ്, യുഎസ്എസ് കോച്ചിങ്, യോഗ പരിശീലനം എന്നിവ നടപ്പാക്കി. പഞ്ചായത്തിലെ ആയിരത്തിലേറെ വിദ്യാർഥികള്‍ക്ക് നീന്തൽ പരിശീലനവും സർട്ടിഫിക്കറ്റും നൽകി.









0 comments