വിവിധ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം
മികവിലേറി കുന്നമംഗലം ഗവ. കോളേജ്

കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിവിധ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു
കുന്നമംഗലം കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. 12 ക്ലാസ് മുറികളും വിശാലമായ സെമിനാർ ഹാളും രണ്ട് കംപ്യൂട്ടർ ലാബുകളും ഉൾക്കൊള്ളുന്ന മൂന്നുനില അക്കാദമിക് ബ്ലോക്ക് തുറന്നു. കാന്റീൻ, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ, ഓപ്പൺ എയർ ഓഡിറ്റോറിയം വുഷു പ്ലാറ്റ്ഫോം ഉൾപ്പെടെ അഞ്ചിലധികം പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങളും മന്ത്രി നിർവഹിച്ചു. ബൈജു ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. റാങ്ക് ജേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൾ ഗഫൂർ, വൈസ് പ്രസിഡന്റ് എം സുഷമ, ജില്ലാ പഞ്ചായത്തംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി ശിവദാസൻ നായർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു, എൻ പി ഹംസ, നാരായണൻ നമ്പൂതിരി, മാതോലത്ത് അബ്ദുള്ള, എ പി ഭക്തോത്തമൻ, പി മധുസൂദനൻ, ടി കെ നാസർ, സജു പാറോൽ, വി പി ബഷീർ, ഡോ. ബി എൻ ബിന്ദു, ഡോ. ടി ജുസൈൽ, പി വി രഘുദാസ്, ടി നിജീഷ്, ടി മുഹമ്മദ് ജാസിം എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ജിസ ജോസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ. കെ മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.









0 comments