കെഎസ്ആർടിസി ജീവനക്കാർ ധർണ നടത്തി

കെഎസ്ആർടിസി ജീവനക്കാർ കോഴിക്കോട് സ്‌റ്റാൻഡിൽ നടത്തിയ ധർണ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാർ ധർണ നടത്തി. മാനേജ്മെന്റ് ഏകപക്ഷീയമായി മാറ്റിനിർത്തിയ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ഡ്യൂട്ടി വെട്ടിക്കുറയ്‌ക്കുന്നത് അവസാനിപ്പിക്കുക, നിലവിലെ ഡ്യൂട്ടി പാറ്റേൺ നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം. കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. സി കെ അഷറഫ് അധ്യക്ഷനായി. കെഎസ്ആർടിഇഎ സംസ്ഥാന ട്രഷറർ പി എ ജോജോ, സംസ്ഥാന വൈസ് പ്രസിഡന്റ് പി റഷീദ്, എ സി അനൂപ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എ പ്രമോദ്കുമാർ സ്വാഗതവും ട്രഷറർ സനൂപ് അമ്പാളി നന്ദിയും പറഞ്ഞു.









0 comments