ഉള്ളറിഞ്ഞ്... കൈനിറയെ

ക്ഷേമപെൻഷൻ വർധിപ്പിച്ച എൽഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം പനങ്ങാട് ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് തിരുവാഞ്ചേരി പൊയിലിൽ നടന്ന പ്രകടനം
ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിക്കാൻ രണ്ടാം പിണറായി സർക്കാർ തീരുമാനമെടുത്തതോടെ അതിരറ്റ ആഹ്ലാദത്തിലാണ് ജില്ല. ജില്ലയിൽ രണ്ടരലക്ഷത്തോളം പേരാണ് പെൻഷൻ കൈപ്പറ്റുന്നത്. നിലവിൽ 1600 രൂപ കൈയിൽ കിട്ടിയിരുന്ന അശരണരും അവശരുമായ ഏറെ പേർക്ക് സർക്കാർ തീരുമാനം സഹായകമാവും. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപവീതം വർധിപ്പിക്കാനുള്ള തീരുമാനവും ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കാനുള്ള തീരുമാനവും ആയിരങ്ങൾക്കാണ് ഗുണകരമാവുക. ജില്ലയിൽ 2938 അങ്കണവാടി വർക്കർമാരും 2938 ഹെൽപ്പർമാരുമുണ്ട്. ഇതിനുമുമ്പ് 2024ലാണ് ഓണറേറിയം വർധിപ്പിച്ചത്. അതുപോലെതന്നെ 2040 വർക്കർമാരും ജില്ലയിലുണ്ട്. കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാന്റായി മാസം 1000 രൂപ നൽകാനുള്ള തീരുമാനം വളരെ സ്വാഗതാർഹമാണ്. ഇൗമാസത്തെ ക്ഷേമപെൻഷൻ ഒക്‌ടോബർ 27മുതൽ ജില്ലയിൽ വിതരണംചെയ്തുതുടങ്ങിയിട്ടുണ്ട്.









0 comments