കണ്ടറിഞ്ഞു നമ്പർ 1 കേരള മോഡൽ

സ്വന്തം ലേഖകൻ കോഴിക്കോട് ‘‘എത്ര നല്ല സ്കൂളാണിത്, മികച്ച ലൈബ്രറിയും സ്മാർട്ട് ക്ലാസ്‌മുറികളും ടർഫ് ഗ്രൗണ്ടുമെല്ലാമായി അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണിവിടെ. ഞങ്ങളുടെ നാട്ടിൽ സ്കൂളുകൾ അടച്ചുപൂട്ടുകയാണ്. ഇവിടെ കാണുന്ന തിളക്കം അവിടെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ കണ്ണുകളില്ല’’–- പറഞ്ഞുകേട്ട കേരള മോഡൽ കണ്ടറിഞ്ഞ ഉത്തരാഖണ്ഡ് സ്വദേശി നിതിൻ മഹേതയുടെ വാക്കുകളാണിത്. എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിനായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നെത്തിയ പ്രതിനിധികളാണ് സ്കൂളുകളും ആരോഗ്യ സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയത്. നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് 48 അംഗ സംഘം ആദ്യമെത്തിയത്. സ്കൂളിലെ ക്ലാസ് മുറികളടക്കം എല്ലായിടവും പ്രതിനിധികൾ കണ്ടറിഞ്ഞു. അധ്യാപകരും കുട്ടികളുമെല്ലാമായി സംവദിച്ചു. സ്കൂളിലെ ക്യാന്റീൻ, ഇൻഡോർ സ്റ്റേഡിയം, ലബോറട്ടറികൾ എന്നിവിടങ്ങൾ സന്ദർശിച്ചതോടെ വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ എന്താണെന്ന് സംഘം നേരിട്ട് കണ്ടറിഞ്ഞു. കാരപ്പറമ്പ് ഹയര്‍ സെക്കൻഡറി സ്കൂളിലും കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സന്ദർശനം നടത്തിയശേഷമാണ് സംഘം മടങ്ങിയത്. വിസ്മയിപ്പിക്കുന്ന കാഴ്‌ചകളാണ് ആരോഗ്യ മേഖലയിൽ കാണാനായതെന്ന് ഹിമാചൽ പ്രദേശിൽനിന്നുള്ള സണ്ണി സേക്ത പറഞ്ഞു.









0 comments