ലഹരി ഉപയോഗം
സ്വകാര്യ ബസുകളിൽ പരിശോധന

ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി രാമനാട്ടുകര ഫറോക്ക് ജോയിന്റ് ആർടിഒ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്തുന്നു
ഫറോക്ക് സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമിടയിൽ ജോലിക്കിടെയുള്ള ലഹരി ഉപയോഗം വർധിക്കുന്നതായുള്ള പരാതിയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തി. രാമനാട്ടുകര- ഫറോക്ക് ജോയിന്റ് ആർടിഒ നേതൃത്വത്തിൽ ഫറോക്ക് ചുങ്കംമുതൽ രാമനാട്ടുകരവരെയും രാമനാട്ടുകര ദേശീയപാത 66 ബൈപാസ്, ഫാറൂഖ് കോളേജ് റോഡ് എന്നീ റൂട്ടുകളിലെ ബസുകളിലായിരുന്നു പരിശോധന. ഗതാഗതമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവനുസരിച്ച് ചൊവ്വ പകൽ മൂന്നുമുതൽ അഞ്ചുവരെ നടന്ന പരിശോധനയിൽ ബസ് ഡ്രൈവർമാരിലും കണ്ടക്ടർമാരിലും ലഹരി ഉപയോഗം കണ്ടെത്താനായില്ല. വിവിധ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് 9000 രൂപ പിഴ ചുമത്തി. എഎംവിഐ എം സജീഷും പരിശോധനയ്ക്ക് നേതൃത്വംനൽകി.









0 comments