ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2025

വിടര്‍ന്നു അക്ഷരപ്പൂക്കൾ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസണ്‍-14ന്റെ സബ്ജില്ലാ മത്സരങ്ങളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനത്തിനായി ഫറോക്ക് കരിങ്കല്ലായി വിപിഎഎൽപി സ്കൂളിലെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിനെ സ്വീകരിക്കുന്ന കുട്ടികൾ
വെബ് ഡെസ്ക്

Published on Sep 28, 2025, 02:45 AM | 1 min read

ഫറോക്ക് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2025 സബ്ജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം ഫറോഖിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചുള്ളിപ്പറമ്പ് കരിങ്കല്ലായി വിപിഎഎൽപി സ്കൂളിൽ രാമനാട്ടുകര നഗരസഭാധ്യക്ഷ വി എം പുഷ്പ അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എസ് സ്മിജ, ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജർ ഒ പി സുരേഷ്, രാമനാട്ടുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി രമ, കൗൺസിലർ പി നിർമൽ, എഴുത്തുകാരായ ശശീന്ദ്രനാഥ് കോടമ്പുഴ, ഷൈജു നീലകണ്ഠൻ, സബീന നൗഷാദ്, സലീം കുരിക്കളകത്ത്, ഹാരിസ് കളത്തിങ്ങൽ, പി പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ സ്വാഗതവും കൺവീനർ പി നിർമൽ നന്ദിയും പറഞ്ഞു. ടി പി അനീഷ്, കെ പി പ്രദീപ് കുമാർ, ഗ്ലാഡിസ്, അനുപമ ഇ പ, എം ദിനേശൻ, കെ സതീഷ്, സിറാജ് കാസീം, സന്തോഷ് എന്നിവർ ക്വിസ് നയിച്ചു. രക്ഷിതാക്കൾക്കും വിജ്ഞാന സദസ്സ് ഒരുക്കിയിരുന്നു. സമാപന യോഗത്തിൽ അക്കാദമിക് സമിതി ചെയർമാൻ കെ പി അജയൻ അധ്യക്ഷനായി. കൗൺസിലർ പി നിർമൽ, മ്യൂസിയം പുരാവസ്തു മുൻ ഡയറക്ടർ കെ ഗംഗാധരൻ, കെ സുധീഷ് കുമാർ, വി ജയപ്രകാശൻ എന്നിവർ സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകി. കെ പ്രകാശൻ സ്വാഗതവും മനാഫ് താഴത്ത് നന്ദിയും പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Home