പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ 
ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനം

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്‌റ്റേഷൻ ലേഡീസ് ബാരക്ക് കെട്ടിടവും വിവിധ നിർമാണ പ്രവർത്തനങ്ങളും 
വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്‌റ്റേഷൻ ലേഡീസ് ബാരക്ക് കെട്ടിടവും വിവിധ നിർമാണ പ്രവർത്തനങ്ങളും 
വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 31, 2024, 02:08 AM | 1 min read

പേരാമ്പ്ര വനം വകുപ്പിലെ വനിതാ ജീവനക്കാർക്ക് വിശ്രമിക്കാൻ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 92 ലക്ഷം രൂപ ചെലവിട്ട്‌ നിർമിച്ച പെരുവണ്ണാമൂഴി ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ ലേഡീസ് ബാരക്ക് കെട്ടിടം വനം മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. വന്യജീവി സംഘർഷം കുറയ്‌ക്കാൻ ജില്ലയുടെ വനാതിർത്തികളിൽ 3.97 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന 63.5 കിലോമീറ്റർ ദൈർഘ്യമുള്ള സൗരോർജ വേലികളുടെ നിർമാണം, വനാശ്രിത സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി കുടിൽപാറ, പായോണ, വട്ടച്ചിറ, കുറുമരുകണ്ടി, അംബേദ്കർ, ചിറ്റാരി, ഓലിക്കൽ, കുളത്തൂർ പട്ടികവർഗ ഉന്നതികളിൽ രണ്ടുലക്ഷം രൂപ ചെലവിട്ട്‌ സ്ഥാപിച്ച എട്ട് ലൈബ്രറികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കക്കയം, പെരുവണ്ണാമൂഴി, ആനക്കാംപൊയിൽ, കോഴിക്കോട് സിറ്റി, കുറ്റ്യാടി എന്നിവിടങ്ങളിൽ ആരംഭിച്ച സാറ്റലൈറ്റ് ആർആർടികൾക്ക് ആവശ്യമായ പുതിയ ബൊലേറോ, കാമ്പർ ജീപ്പുകൾ, 10 ടൂവീലറുകൾ എന്നിവ ടി പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ചാണ്‌ പുതിയ പദ്ധതികൾ നടപ്പാക്കിയത്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രജനി മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ചന്ദ്രി, കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനിൽ, പി സുരയ്യ, കെ ബാബു, ആദർശ് ജോസഫ്, ബിന്ദു ജോൺസൺ, പഞ്ചായത്തംഗങ്ങളായ എം എം പ്രദീപൻ, കെ എ ജോസുകുട്ടി എന്നിവർ സംസാരിച്ചു. കെ എസ്‌ ദീപ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home