ഐഎംഎ സമ്മേളനം സമാപിച്ചു

ഐഎംഎ സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ.ദിലീപ് ഭാനു ഷാലി ഉദ്ഘാടനം ചെയ്യുന്നു
ഫറോക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) 68-ാം സംസ്ഥാന സമ്മേളനം ‘ഇമാക്കോൺ 2025' സമാപിച്ചു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് ഫറോക്ക് മറീന കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. ദിലീപ് ഭാനു ഷാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസൻ അധ്യക്ഷനായി. ഐഎംഎ ഇയർ ബുക്ക് എം കെ രാഘവൻ എംപിയും സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പ്രകാശിപ്പിച്ചു. വിവിധ സെഷനുകളിൽ മുൻ സംസ്ഥാന സെക്രട്ടറി ഡോ. കെ ശശിധരൻ, സംഘാടക സമിതി ചെയർമാൻ ഡോ. വി ജി പ്രദീപ്കുമാർ, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. പി എൻ അജിത, ഡോ. ജോസഫ് ബെനവൻ, ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. ആർ രമേശ്, ഡോ. ശ്രീജിത്ത് എൻ കുമാർ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. എ മാർത്താണ്ഡ പിള്ള, ഡോ. ആർ വി അശോകൻ, ഡോ. ടി എൻ ബാബു രവീന്ദ്രൻ, പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ, സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. അനീൻ എൻ കുട്ടി, സുവനീർ എഡിറ്റർ ടി പി നാസർ എന്നിവർ സംസാരിച്ചു. വിവിധ ഐഎംഎ ശാഖകൾക്ക് ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ഐഎംഎ ജില്ലാ പ്രസിഡന്റ് സന്ധ്യാ കുറുപ്പ്, ഡോ. അജിത് ഭാസ്കർ, ഡോ. പി രഞ്ജിത്ത്, ഡോ. ശങ്കർമഹാദേവൻ, ഡോ. സണ്ണി ജോർജ് എലുവതിങ്കൽ തുടങ്ങിയവർ സംസാരിച്ചു.









0 comments