നട്ടുവളർത്തുമെങ്കിൽ തൈകൾ അബ്‌ദുറഹ്മാൻ നൽകും

കാരശേരിയിലെ കർഷകൻ പൊയിലിൽ അബ്ദുറഹ്മാൻ ക്ലാസെടുക്കുന്നു
പി ചന്ദ്രബാബു
മുക്കം
പരിസ്ഥിതി ദിനത്തിൽ നടാനുള്ള തൈകൾ പത്ത് വർഷത്തിലധികമായി സൗജന്യമായി നൽകി വേറിട്ട പരിസ്ഥിതി പ്രവർത്തനം നടത്തുകയാണ് കർഷകനായ കാരശേരി സ്വദേശി പൊയിൽ അബ്ദുറഹ്മാൻ. സംഘടനകൾക്കും വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ജൂൺ അഞ്ചിന് നടാനായി എല്ലാ വർഷവും തൈകൾ സൗജന്യമായി നൽകും. തൈകൾ നൽകിക്കഴിഞ്ഞാലും ഇദ്ദേഹം വെറുതെയിരിക്കില്ല. ഓരോ വർഷവും തൈകൾ കൊണ്ടുപോകുന്നവരുടെ പേരും ഫോൺ നമ്പറുമെല്ലാം വാങ്ങിവയ്ക്കും. കൊണ്ടുപോയ തൈകൾ കൃത്യമായി പരിപാലിക്കുന്നുണ്ടോ എന്ന കാര്യം വിളിച്ചുചോദിക്കുകയും പരിശോധിക്കുകയും ചെയ്യും. തൈകൾ കൊണ്ടുപോകുന്നവർ അത് കൃത്യമായി പരിപാലിക്കണം എന്നദ്ദേഹത്തിന് നിർബന്ധമാണ്. തണൽ മരങ്ങളും ചാമ്പ, റംബൂട്ടാൻ, മാവ് തുടങ്ങിയ തൈളുമാണ് വിതരണം ചെയ്യുന്നത്. തൈ വാങ്ങാൻ വരുന്നവർക്ക് ബഡിങ് കൃഷിരീതി പഠിപ്പിച്ചാണ് അബ്ദുറഹിമാൻ തിരിച്ചയയ്ക്കുക.








0 comments