ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്സ്

എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്സ് വി പി സാനു ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ചാൻസലറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനും കേരളത്തിലെ സർവകലാശാലകളിലെ മികവുകളെ തകർക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. വി പി സാനു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി സജിത്‌കുമാർ അധ്യക്ഷനായി. കലിക്കറ്റ് സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം കെ കെ ഹനീഫ വിഷയാവതരണം നടത്തി. ഹംസ കണ്ണാട്ടിൽ, എം ദൈത്യേന്ദ്രകുമാർ, പി സി ഷജീഷ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments