ദിൽനക്ക് ജന്മനാടിന്റെ ഹൃദയാഭിവാദ്യം

ലെഫ്. കമാൻഡർദിൽനയ്‌ക്ക്‌ നൽകിയ സ്വീകരണത്തിൽനിന്ന്‌

ലെഫ്. കമാൻഡർദിൽനയ്‌ക്ക്‌ നൽകിയ സ്വീകരണത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jun 10, 2025, 01:43 AM | 1 min read

കക്കോടി പായ്‌വഞ്ചിയിൽ ലോകം ചുറ്റി ഇന്ത്യൻ നാവികസേനയുടെ അഭിമാനതാരമായ ലെഫ്. കമാൻഡർ കക്കോടി സ്വദേശിനി കെ ദിൽനക്ക് ജന്മനാടിന്റെ സ്നേഹാദരം. പായ്‌വഞ്ചിയിൽ ഗോവയിൽനിന്ന് കഴിഞ്ഞ വർഷം നവംബർ 24നാണ് ലെഫ്. കമാൻഡർമാരായ തമിഴ്‌നാട് സ്വദേശിനി എ രൂപയും മലയാളിയായ കെ ദിൽനയും ഇന്ത്യൻ നാവികസേനയുടെ പായ്‌വഞ്ചിയായ ‘തരിണി'യിൽ ലോകംചുറ്റിയുള്ള സമുദ്രയാത്രക്ക് തിരിച്ചത്. മൂന്ന് കടലുകളും മൂന്ന് ഭൂഖണ്ഡങ്ങളും കടന്ന് ലോകം ചുറ്റി ദൗത്യം പൂർത്തീകരിച്ച് മെയ് 29ന് തിരിച്ചെത്തിയ ദിൽനക്ക് കക്കോടിയിലെ കിരാലൂരിലാണ് ജന്മനാട് സ്വീകരണം ഒരുക്കിയത്. മൂന്നുവർഷംമുമ്പ്‌ കൊച്ചിയിൽനിന്ന് ഗോവയിലേക്ക് സമുദ്രസഞ്ചാരം നടത്തിയാണ് പായ്‌വഞ്ചിയോട്ടത്തിനുള്ള പരിശീലനം തുടങ്ങിയത്. പായ്‌വഞ്ചിയിൽ ലോകം ചുറ്റിയിട്ടുള്ള കമാൻഡർ അഭിലാഷ് ടോമിയുടെ പരിശീലനവും നിർദേശങ്ങളും ഇവർക്ക് തുണയായി. ജന്മനാട്ടിലെ സ്വീകരണ വരവേൽപ്പിൽ നാട് ഒന്നാകെ ഒഴുകിയെത്തി. ശിങ്കാരിമേളവും മുത്തുക്കുടയും മിഴിവേകി. പറമ്പിൽക്കടവിൽനിന്ന് തുറന്ന വാഹനത്തിലാണ് സ്വീകരണകേന്ദ്രത്തിലെത്തിച്ചത്. കക്കോടി പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഷീബ ഉദ്ഘാടനംചെയ്തു. ദിൽനക്ക് ഉപഹാരവും നൽകി. വാർഡ് മെമ്പർ കെ ടി സാഹിദ് അധ്യക്ഷനായി. കെ വിനോദ് സ്വാഗതം പറഞ്ഞു. പി കെ പ്രേമവല്ലി, പി ജയരാജൻ, മധുസുദനൻ മധുരവനം, സക്കീർ ഹുസൈൻ, സുനിൽകുമാർ കൂരാട്ട്, റിലിംഷ, സജിത തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home