ഗവ. സൈബർപാർക്കില്‍ സഹ്യ അക്വാസ്റ്റിക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

സഹ്യ അക്വാസ്റ്റിക് ഓഡിറ്റോറിയം സിഐഒസുശാന്ത് കുറുന്തിൽ ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് ഗവ. സൈബർപാർക്കിലെ അത്യാധുനിക സഹ്യ അക്വാസ്റ്റിക് ഓഡിറ്റോറിയം സിഐഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം ചെയ്തു. യുഎൽ സൈബർപാർക്ക് സിഒ കിഷോർ കുമാർ, കാലിക്കറ്റ് ഫോറം ഫോർ ഐടി പ്രസിഡന്റ് കെ വി അബ്ദുൾ ഗഫൂർ, മുൻ പ്രസിഡന്റ് പി ടി ഹാരിസ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മൂന്ന് സർക്കാർ ഐടി പാർക്കുകളിലും ആദ്യ പൂർണ അക്വാസ്റ്റിക് ഓഡിറ്റോറിയമാണിതെന്ന് ജന. മാനേജർ വിവേക് നായർ പറഞ്ഞു. സൈബർപാർക്കിലെ സഹ്യ കെട്ടിടത്തിൽ 3000 ചതുരശ്രയടിയിലാണ് ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. മൂന്നുമാസം കൊണ്ട് പണി പൂർത്തിയാക്കി. 120 പേർക്കുള്ള ഇരിപ്പിട സംവിധാനം, ലോബി, റെക്കോർഡിങ് റൂം തുടങ്ങിയവ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബർ പാർക്കിലെ അഡ്വഞ്ചർ മാക്സ് സൗണ്ട് ബാൻഡിന്റെ സംഗീതപരിപാടിയുമുണ്ടായിരുന്നു.









0 comments