അതിരില്ല
സന്തോഷത്തിന്

എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിഐടിയു കോഴിക്കോട്ട് സംഘടിപ്പിച്ച പ്രകടനം
കോഴിക്കോട് തെരുവുകളിൽ ആഘോഷം നിലയ്‌ക്കുന്നില്ല വീട്ടകങ്ങളിൽ ആഹ്ലാദവും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ ജനക്ഷേമ പരിപാടികളുമായി മുന്നേറുന്പോൾ നാടിന്റെ പ്രതീക്ഷ വാനോളം ഉയരുകയാണ്. ക്ഷേമ പെൻഷന്റെയും വിവിധ മേഖലയിലെ ശന്പള ആനൂകൂല്യങ്ങളുടെയും വർധനയോടൊപ്പം സ്‌ത്രീകൾക്കും തൊഴിൽ അന്വേഷകർക്കും കുടുംബശ്രീക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതോടെ ഓരോ മുഖങ്ങളിൽനിന്നും നാളെയെക്കുറിച്ചുള്ള ആശങ്കയകലുകയാണ്. പ്രഖ്യാപനം അറിഞ്ഞതോടെ സർക്കാർ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനവും യോഗവും ചേർന്നു. പലയിടങ്ങളിലും പടക്കം പൊട്ടിച്ചും ആഘോഷം അരങ്ങേറി. ജില്ലയിൽ നിലവിൽ രണ്ടരലക്ഷത്തോളം പേർക്കാണ് 1600 രൂപ ക്ഷേമപെൻഷനായി നൽകുന്നത്. ഇത് രണ്ടായിരം രൂപയായി ഉയർത്തിയതോടെ ക്ഷേമപെൻഷനിലൂടെ മാത്രം രണ്ടരലക്ഷത്തോളം കുടുംബങ്ങളെയാണ് സർക്കാർ ചേർത്തുപിടിച്ചത്. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപയായി വർധിപ്പിക്കാനുള്ള തീരുമാനം 5876 കുടുംബങ്ങൾക്ക് പ്രയോജനകരമാവും. സ്‌ത്രീകൾക്കുള്ള സുരക്ഷാപദ്ധതിയും ലക്ഷക്കണക്കിനാളുകൾക്കാണ് തുണയാവുക.









0 comments