നഗരസഭ വികസന മുന്നേറ്റ ജാഥക്ക് ആവേശോജ്വല സ്വീകരണം

എൽഡിഎഫ് വടകര മുനിസിപ്പൽ വികസന മുന്നേറ്റ ജാഥയുടെ ഒന്നാംദിവസത്തെ സമാപനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
വടകര വടകര നഗരസഭ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുമായി സംവദിച്ച് എൽഡിഎഫ് വടകര മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥക്ക് ഹൃദ്യമായ വരവേൽപ്പ് ഒരുക്കി നാട്. വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ നഗരസഭ കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനായാണ് ജാഥ സംഘടിപ്പിച്ചത്. പി കെ ശശി ലീഡറും സി കുമാരൻ ഉപലീഡറും കെ സി പവിത്രൻ മാനേജരും ചെയർപേഴ്സൺ കെ പി ബിന്ദു, ആർ കെ സുരേഷ് ബാബു, വി കെ വിനു, കൊയിലോത്ത് ബാബു, വി ഗോപാലൻ, വി പി ഗിരീശൻ, മിഗ്ദാഥ് തയ്യിൽ എന്നിവർ പൈലറ്റുമാരുമായ ജാഥക്ക് ശനിയാഴ്ച നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പണിക്കോട്ടി ഹാശ്മി നഗറിൽ നടന്ന സമാപന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ അധ്യക്ഷനായി. ആർ ശശി, എടയത്ത് ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. കെ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. ജാഥ ഇന്ന്: രാവിലെ 9 ന് സഹകരണ ആശുപത്രി, 9.30ന് ചന്ത്രങ്കണ്ടി, 10ന് പുതിയാപ്പ്, 11ന് കുറുമ്പ, 11.30 ന് അരിക്കോത്ത്, 12 ന് ട്രയിനിങ് സ്കൂൾ, പകൽ 3.30 ന് അറക്കിലാട്, 4 ന് പരവന്തല, 5 ന് ചോളം വയൽ, 5.30 ന് പഴങ്കാവ് സമാപനം.









0 comments