ജീവനക്കാർ ധർണ നടത്തി

എൻജിഒ യൂണിയന്‍

ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Oct 25, 2025, 01:46 AM | 1 min read

കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സെക്രട്ടറിയറ്റിന് മുന്നിൽ ധർണയും ജില്ലകളിൽ ജെഡി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും നടത്തി. ​കോഴിക്കോട് സിവിൽസ്റ്റേഷനിലെ ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെജിഒഎ ജില്ലാ സെക്രട്ടറി ഗിരീഷ്, എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറി പി ദിപീഷ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home