ഓണസമൃദ്ധി
ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം

ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇ കെ വിജയൻ എംഎൽഎ നിർവഹിക്കുന്നു
എടച്ചേരി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ ആദ്യ വിൽപ്പന നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി പി അബ്‌ദുൾ മജീദ്, കൃഷി അസി. ഡയറക്ടർ പി വിദ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ രാജൻ കൊയിലോത്ത്, എൻ നിഷ, ഷീമ വള്ളിൽ, കൃഷി ഓഫീസർ ജിൻസി എന്നിവർ സംസാരിച്ചു.









0 comments