വന്യജീവി അക്രമം: സാങ്കേതികവിദ്യ *പ്രയോജനപ്പെടുത്തണം– ഇ പി ജയരാജൻ

കർഷക മുന്നേറ്റ ജാഥക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ ഇ പി ജയരാജൻ സംസാരിക്കുന്നു
തിരുവമ്പാടി
വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിയും ഉപജീവനമാർഗങ്ങളും സംരക്ഷിക്കാൻ ആധുനിക ശാസ്ത്രസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ പറഞ്ഞു. കർഷക മുന്നേറ്റ ജാഥക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ലീഡർകൂടിയായ ഇ പി.
വന്യജീവികളുടെ നീക്കം നിരീക്ഷിക്കാൻ ഡ്രോൺ, ജിപിഎസ് ഉൾപ്പെടെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. വനങ്ങളോട് ചേർന്ന് സിസിടിവി സ്ഥാപിക്കണം. സംസ്ഥാന സർക്കാർ തയ്യാറാക്കിയ 650 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകണം. പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടാൻ കേരളത്തിൽനിന്നുപോയ 19 യുഡിഎഫ് എംപിമാരും തയ്യാറാകുന്നില്ല.
വന്യജീവികൾക്ക് സംരക്ഷണംനൽകുകയും മനുഷ്യനെയും കൃഷിയെയും പരിഗണിക്കാതിരിക്കുകയുംചെയ്യുന്ന 1972ലെ വന നിയമം മാറണം. വന്യജീവികൾക്ക് കിട്ടുന്ന പരിരക്ഷ മനുഷ്യനും കൃഷിക്കും വേണമെന്നും അദ്ദേഹം പറഞ്ഞു.









0 comments