ക്ഷേമപദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കം അപഹാസ്യം: ടി പി രാമകൃഷ്ണന്‍

പി ലക്ഷ്മണൻ ദിനാചരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എരഞ്ഞിക്കൽ ക്ഷേമപെൻഷനുവേണ്ടി ഒന്നും ചെയ്യാത്ത കോൺഗ്രസുകാർ ഇപ്പോൾ ക്ഷേമപദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ പറഞ്ഞു. കണ്ടംകുളങ്ങരയിൽ നടന്ന പി ലക്ഷ്മണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈനംദിന ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ഷേമപെൻഷൻ തുണയായി. കേരളം ഇന്ന് കാണുന്ന ജീവിത നിലവാരത്തിലേക്ക് എത്തിയതിന് പുറകിൽ ദീർഘമായ പോരാട്ട ചരിത്രങ്ങൾ ഉണ്ട്. ഇടതുപക്ഷ സർക്കാരുകൾ കൊണ്ടുവന്നിട്ടുള്ള മാറ്റമാണ് നാടിനെ മുന്നോട്ട് നയിച്ചത്. കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക ഉപരോധമാണ് ഇടയ്ക്കൊന്ന് ക്ഷേമപെൻഷൻ വൈകിച്ചത്. ക്ഷേമപെൻഷൻ കൊടുക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചാൽ അത് കൊടുത്തിരിക്കും. ഇക്കാര്യത്തിൽ ജനങ്ങൾക്ക് നല്ല ബോധ്യവും ഉണ്ട്. ജനങ്ങൾക്ക് കൂടുതൽ ജീവിത സാഹചര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമാണ് വൈജ്ഞാനിക മിഷൻ പദ്ധതി കൊണ്ടുവരുന്നത്. തൊഴിലില്ലാത്ത മുഴുവനാളുകൾക്കും തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം. അധികാരം കിട്ടൽ മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമം അവരുടെ ലക്ഷ്യമല്ല. അധികാരം ലഭിക്കാൻ എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും കൂടെ കൂട്ടുകയാണ്. ഈ ആപത്ത് ജനങ്ങൾ തിരിച്ചറിയും.









0 comments