കാലിക്കറ്റ് എഫ്‌സി താരങ്ങളായി

സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ കാലിക്കറ്റ് എഫ്-സി ടീം
സ്വന്തം ലേഖകൻ കോഴിക്കോട് സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ (എസ്‌എൽകെ) ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിനുള്ള കാലിക്കറ്റ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു. ആറ് വിദേശ കളിക്കാരും അഞ്ച് ദേശീയ താരങ്ങളും ഉൾപ്പെടെ 31 കളിക്കാരാണ് ടീമിലുള്ളത്. അർജന്റീനക്കാരനായ എവർ ഡിമാൽഡെയാണ് മുഖ്യ പരിശീലകൻ. സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് സഹപരിശീലകനാണ്. കാലിക്കറ്റ് എഫ്‌സി ബ്രാൻഡ് അംബാസഡറും സംവിധായകനും നടനുമായ ബേസിൽ ജോസഫ് ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ടു. ടീം ഉടമ വി കെ മാത്യൂസ് സംസാരിച്ചു. എം കെ രാഘവൻ എംപി, അഹമ്മദ് ദേവർകോവിൽ എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സൂപ്പർ ലീഗ് കേരള 2025 ഒക്ടോബർ രണ്ടിന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. സെമിഫൈനലുകൾക്കും ഫൈനലിലും നഗരം ആതിഥ്യമരുളും. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകളാണ് രണ്ടുമാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. അലകസിസ് ഗാസ്റ്റൺ സോസ (അർജന്റീന, ഡിഫൻഡർ), എൻറിക് ജാവിയർ ബോർജ അരൗജോ (പരാഗ്വേ, ഫോർവേഡ്), ഫെഡറിക്കോ ഹെർമൻ ബോസോ ഫ്ലൂറി (അർജന്റീന, മിഡ്‌ഫീൽഡർ), റിച്ചാർഡ് ഒസെയ് അഗയേമാങ് (ഘാന, ഡിഫൻഡർ), നഹുവൽ ജോനാഥൻ പെരേര (അർജന്റീന, മിഡ്‌ഫീൽഡർ), സെബാസ്റ്റ്യൻ റിങ്കൺ ലൂസിമി (കൊളംബിയ, ഫോർവേഡ്), യൂറി ഡി ഒലിവേരിയ (ബ്രസിൽ, മിഡ്ഫീൽഡർ) എന്നിവരാണ് വിദേശ താരങ്ങൾ. മറ്റ് അംഗങ്ങൾ: അജയ് അലക്സ് (ഡിഫൻഡർ), അങ്കിത് ജാദവ്(ഫോർവേർഡ്), ഹജ്‌മൽ സക്കീർ (ഗോൾകീപ്പർ), മനോജ് എം (ഡിഫൻഡർ), പ്രശാന്ത് കെ (ഫോർവേഡ്), സെമിൻലെൻ ഡൗംഗൽ (ഫോർവേഡ്), മുഹമ്മദ് അജ്‌സൽ (ഫോർവേഡ്), ജഗനാഥ് ജയൻ (ഡിഫൻഡർ), മുഹമ്മദ് അർഷഫ് (മിഡ്‌ഫീൽഡർ), മുഹമ്മദ് ആസിഫ് ഖാൻ (മിഡ്‌ഫീൽഡർ), മുഹമ്മദ് റിയാസ് പിടി (ഫോർവേഡ്), സാച്ചു സിബി (ഡിഫൻഡർ), അർജുൻ വി (മിഡ്‌ഫീൽഡർ), മുഹമ്മദ് റോഷൽ പിപി (ഫോർവേഡ്), ക്രിസ്റ്റി ഡേവിസ് (മിഡ്‌ഫീൽഡർ), മുഹമ്മദ് നിയാസ് കെ (ഗോൾകീപ്പർ), മുഹമ്മദ് അസ്ലം പി (ഡിഫൻഡർ), ഷാരോൺ പി (ഗോൾകീപ്പർ), അമൻ കുമാർ സാഹ്നി (ഗോൾകീപ്പർ), അരുൺ കുമാർ ഡി (മിഡ്‌ഫീൽഡർ), മുഹമ്മദ് ആഷിഖ് കെ (ഫോർവേഡ്), മുഹമ്മദ് സലീം യു (ഡിഫൻഡർ), വിശാഖ് മോഹനൻ (മിഡ്‌ഫീൽഡർ), ഷബാസ് അഹമ്മദ് എം (ഡിഫൻഡർ).









0 comments