സിൻഡിക്കറ്റ് യോഗം ഡിജിറ്റലാക്കി കലിക്കറ്റ് സർവകലാശാല

സിൻഡിക്കറ്റംഗങ്ങൾക്കുള്ള ടാബ് വിതരണത്തിന്റെ ഉദ്ഘാടനം വിസി ഡോ. പി രവീന്ദ്രൻ നിർവഹിക്കുന്നു
തേഞ്ഞിപ്പലം സംസ്ഥാനത്ത് ആദ്യമായി സിൻഡിക്കറ്റ് യോഗം കടലാസ് രഹിതമാക്കി കലിക്കറ്റ് സർവകലാശാല. സിൻഡിക്കറ്റ് യോഗത്തിന്റെ അജൻഡകൾ, തീരുമാനങ്ങൾ, സ്ഥിരം സമിതി യോഗങ്ങൾ, സെനറ്റ് അജൻഡകൾ എന്നിവ ഉൾപ്പെടെ ഭാരമേറിയ കടലാസ് കെട്ടുകളാണ് ഓരോ അംഗവും കൈകാര്യം ചെയ്യുന്നത്. സർവകലാശാലക്ക് ഇത് സാമ്പത്തികച്ചെലവുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ സംവിധാനത്തിനായി അംഗങ്ങൾക്ക് പ്രത്യേക സോഫ്റ്റ്‌വെയറോടെ ടാബ് നൽകി. ഫോണിലും കംപ്യൂട്ടറിലും ഈ സംവിധാനം ഉപയോഗിക്കാനാകും. പദ്ധതി നടപ്പാക്കാൻ സിൻഡിക്കറ്റംഗം ഡോ. ടി മുഹമ്മത് സലീമിന്റെ നേതൃത്വത്തിൽ ഉപസമിതിയെ നിയോഗിച്ചു. വെള്ളി രാവിലെ വൈസ് ചാൻസലറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സിൻഡിക്കറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന് ടാബ് നൽകി വിസി ഡോ. പി രവീന്ദ്രൻ പദ്ധതി ഉദ്ഘാടനംചെയ്‌തു.









0 comments