"ആകാശത്തിനുമപ്പുറം' ചാന്ദ്രദിന സംഗമം

ചാന്ദ്രദിന സംഗമം ആകാശത്തിനുമപ്പുറം കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ചാന്ദ്രദിന സംഗമം ആകാശത്തിനുമപ്പുറം കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2025, 12:41 AM | 1 min read


വടകര

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ ബാലവേദിയുടെ ചാന്ദ്രദിന സംഗമം "ആകാശത്തിനുമപ്പുറം’ കെ വിജയൻ ഉദ്ഘാടനംചെയ്തു. പുതുപ്പണം ജെഎൻഎംജിഎച്ച്എസ് സ്കൂളിൽ നടന്ന സംഗമത്തിൽ പി പ്രശാന്തി അധ്യക്ഷയായി. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതും ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെയും തിരികെ ഭൂമിയിലേക്കുമുള്ള സഞ്ചാരത്തിന്റെയും ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. പരിഷത്ത് യൂണിറ്റുകളിൽ നിന്നായി 125ലേറെ വിദ്യാർഥികൾ പങ്കെടുത്തു. ടി വി എ ജലീൽ സ്വാഗതവും എം സി സജീവൻ നന്ദിയും പറഞ്ഞു.

ചാന്ദ്രദിന ക്വിസിൽ യുപി വിഭാഗത്തിൽ ഫെലിസ് എസ് ഷാജി (ചെട്ട്യാത്ത് യുപി) ഒന്നാം സ്ഥാനവും ഇമ അനീഷ് (ചീനംവീട് യുപി) രണ്ടാം സ്ഥാനവും ദ്യുതി ജയപാൽ (മേപ്പയിൽ ഈസ്റ്റ് എസ്‌ബി), ആർഷിയ ആർ നാഥ് (ചീനംവീട് യുപി) എന്നിവർ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ എസ് എസ് ലാമിയ, എം ഹരികാർത്തിക് (ജെഎൻഎം ജിഎച്ച്എസ്എസ്) എന്നിവർ ഒന്നാം സ്ഥാനവും അഭിനവ് (ജെഎൻഎം ജിഎച്ച്എസ്എസ്) രണ്ടാം സ്ഥാനവും എം ആനന്ദ് (മേമുണ്ട എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറിയിൽ അസീൽ മറിയം (ജെഎൻഎം ജിഎച്ച്എസ്എസ്) ഒന്നാം സ്ഥാനം നേടി.



deshabhimani section

Related News

View More
0 comments
Sort by

Home