ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസണ്‍ 14
അറിവ് പങ്കിടാൻ അക്ഷരമുറ്റമുണര്‍ന്നു

അറിവിന്റെ ആകാംക്ഷാമുനമ്പില്‍ .. രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്എസ്എസില്‍ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ ഭാവങ്ങള്‍
സ്വന്തം ലേഖികമാർ തിരുവനന്തപുരം/കോഴിക്കോട് അക്ഷരമുറ്റത്ത് വിജ്ഞാനം പെയ്‌തിറങ്ങുന്ന അറിവുത്സവത്തിന് തുടക്കം. "ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2025 സീസണ്‍ 14' സ്കൂള്‍തല മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജിഎച്ച്എസ്എസില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പതിനായിരത്തോളം സ്കൂളുകളിലെ വിദ്യാര്‍ഥികൾ ഇത്തവണയും മത്സരത്തിന്റെ ഭാഗമായി. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായിരുന്നു മത്സരം. സ്കൂള്‍തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. 27നാണ് ഉപജില്ലാ മത്സരം. ജില്ലാ മത്സരം ഒക്ടോബർ 12നും സംസ്ഥാന മത്സരം 26നും നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രസംഗമത്സരവും നടത്തി. സ്കൂളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് സബ് ജില്ലാതല മത്സരം നടത്തും. തുടര്‍ന്ന്, ജില്ല മത്സരവും സംസ്ഥാന മത്സരവും സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ യഥാക്രമം 25000, 15000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനായി. സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ മുഖ്യാതിഥിയായി. സ്കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്എസ്എസിൽ മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ വി ശ്രീരഞ്ജിനി അധ്യക്ഷയായി. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജര്‍ ഒ പി സുരേഷ്, ന്യൂസ് എഡിറ്റര്‍ പി സുരേശൻ, പ്രധാനാധ്യാപകൻ വി മുരളീധരൻ, പിടിഎ പ്രസിഡന്റ് പി പി സുനിൽകുമാര്‍, കൗൺസിലര്‍ പി കെ അഫ്സൽ, യൂണിറ്റ് കോ ഓർഡിനേറ്റര്‍ എ റിദീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കൺവീനര്‍ ശ്രീനിവാസൻ ചെറുകുളത്തൂര്‍ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി എസ് സ്-മിജ നന്ദിയും പറഞ്ഞു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണ് മത്സരം. സ്കൂൾതല വിജയികൾക്ക് പുസ്തകവും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം.









0 comments