ആദായനികുതി ഓഫീസിലേക്ക് പികെഎസ് മാർച്ച്

പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോ. സെക്രട്ടറി എസ് അജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാർഥി പ്രവേശനം, അധ്യാപക-, അനധ്യാപക നിയമനം എന്നിവയിൽ സംവരണതത്വം പാലിക്കുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണത്തിന് നിയമനിർമാണം നടത്തുക, ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അജയകുമാർ ഉദ്‌ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ഷാജി തച്ചയിൽ, കെ പ്രകാശൻ, കെ ടി ലികേഷ്, പി ടി ബാബു, വി പി ശ്യാം കുമാർ, മക്കടോൽ ഗോപാലൻ, എസ് വി ജ്യോത്സന, എൽ വി വിലാസിനി, എം എൻ രാജൻ, ഇ എം സജീവൻ, കെ ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സി എം ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ഒ എം ഭരദ്വാജ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം മിനി നന്ദിയും പറഞ്ഞു.









0 comments