Deshabhimani

നാട്ടുകാർ പരിഭ്രാന്തിയിൽ

കായക്കൊടിയിൽ ഭൂചലനം

ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത്‌ തൊട്ടിൽപ്പാലം പൊലീസും 
ജനപ്രതിനിധികളും എത്തിയപ്പോൾ
avatar
സ്വന്തം ലേഖകന്‍

Published on May 18, 2025, 02:01 AM | 1 min read

കായക്കൊടി

കായക്കൊടി പഞ്ചായത്തിലെ 4, 5 വാർഡുകളിൽ ശനി രാത്രി ഭൂചലനം അനുഭവപ്പെട്ടു. വെള്ളി രാവിലെ 7.30നും ചെറുതായി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ശനി രാത്രി വീണ്ടും ഭൂചലനമുണ്ടായത്‌. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് അന്തരീക്ഷത്തിൽ ഒരുപ്രത്യേക ശബ്ദം അനുഭവപ്പെട്ടു. ഉച്ചത്തിലുള്ള ശബ്ദത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങി. എള്ളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പഞ്ചായത്ത്‌ അധികൃതർ ഇ കെ വിജയൻ എംഎൽഎയെ ബന്ധപ്പെട്ടതിനെ തുടർന്ന്‌ അദ്ദേഹം കലക്ടറുമായി സംസാരിച്ചു.ഞായർ രാവിലെ പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് കലക്ടർ ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ, വില്ലേജ് ഓഫീസർ ബിജു, തൊട്ടിൽപ്പാലം എസ്‌ ഐ സുബിൻ ബിജു, എം കെ ശശി, പി പി നിഖിൽ, എം റീജ, പി പി നാണു, വി പി സുരേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home