പെരുമണ്ണയുടെ പെരുമ

a

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മന്ത്രി എം ബി രാജേഷിൽനിന്ന് ഭരണസാരഥികൾ ഏറ്റുവാങ്ങുന്നു,

avatar
ശ്രീനിവാസൻ ചെറുകുളത്തൂർ

Published on Sep 13, 2025, 01:23 AM | 1 min read

കുന്നമംഗലം

തുടക്കത്തിൽ മടിച്ചുമടിച്ചാണ്‌ ഓരോ വീടുകളിലും കയറിയത്‌. ദിവസങ്ങൾക്കുശേഷമാണ്‌ ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞത്‌. ഇന്ന്‌ വാർഡിലെ ഓരോ വീട്ടിലും ഒരംഗത്തെപോലെയാണ്‌. അറിയാത്ത ആരുമില്ല, ഏവർക്കും പരിചിതർ. പറന്പിലും മറ്റും വലിച്ചെറിയുമായിരുന്ന പ്ലാസ്‌റ്റിക്‌ കവറുകളും മറ്റും വീടുകളിലെത്തി ശേഖരിക്കുന്നതുവഴി സ്വന്തമായൊരു വരുമാനം കണ്ടെത്താനും മാലിന്യം ഒരുസന്പത്താണെന്ന്‌ തിരിച്ചറിയാനും കഴിഞ്ഞെന്ന്‌ ഹരിതകർമസേന കൺസോർഷ്യം പ്രസിഡന്റ്‌ പറയരുകണ്ടി ടി മിനി പറയുന്പോൾ ആ കണ്ണുകളിൽ ആഹ്ലാദം. മാലിന്യത്തിൽനിന്ന് വരുമാനം ഉണ്ടാക്കുന്ന പഞ്ചായത്തുകളിൽ ഒന്നാമതാണ്‌ പെരുമണ്ണ. ജില്ലയിലെ മികച്ച ഹരിതകർമ സേന കൺസോർഷ്യത്തിനുള്ള പുരസ്‌കാരവും നേടാനായി. ദീർഘവീക്ഷണവും ഭാവനാത്മകമായ പദ്ധതികളും ഇച്ഛാശക്തിയോടെ നടപ്പാക്കാൻ കഴിയുന്ന ഭരണസമിതിയുമുണ്ടെങ്കിൽ എല്ലാം സാധ്യമാവുമെന്നതിന്റെ ഉദാഹരണമാണ്‌ പെരുമണ്ണ. അഞ്ചുവർഷത്തിനിടയിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ നിരവധി. ജില്ലയിൽ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നാലുതവണ സ്വന്തമാക്കി. ഡിജിറ്റൽ സാക്ഷരത കൈവരിച്ച, അതിദരിദ്രരില്ലാത്ത ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home