അക്ഷയ്ക്കും അശ്വിനും നാട് വിട നൽകി

കാസർകോട് ക്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹത്തിൽ യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പുഷ്പചക്രം സമർപ്പിക്കുന്നു
വടകര
ക്രെയിൻ അപകടത്തിൽ മരിച്ച യുഎൽസിസിഎസ് തൊഴിലാളികളായ അശ്വിനും അക്ഷയ്ക്കും നാട് വിട നൽകി. കാസർകോട് നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ ദേശീയപാത 66ലെ ഒന്നാം റീച്ചിൽ മൊഗ്രാല്‍– പുത്തൂരില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ വ്യാഴം ഉച്ചയോടെ ക്രെയിന്‍ പൊട്ടിവീണായിരുന്നു ഇരുവരുടെയും മരണം. *വെള്ളി രാവിലെ കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് പോസ്റ്റ് മോർട്ടംചെയ്തശേഷം നാട്ടിലെത്തിച്ച മൃതദേഹങ്ങൾ യുഎൽസിസിഎസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചു. *നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു. *നാദാപുരം റോഡ് സ്വദേശി അക്ഷയിന്റെയും തിയാരക്കര സ്വദേശി അശ്വിന്റെയും മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ, കെ കെ രമ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ, ടി പി ബിനീഷ്, ആർ ഗോപാലൻ, രമേശൻ പാലേരി, ടി കെ അഷറഫ്, കോട്ടയിൽ രാധാകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. അശ്വിന്റെ വീട്ടുപരിസരത്ത് നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജയപ്രഭ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി രാഘവൻ, എം രമേശൻ, പി പി ഷൈജു, ഒ പി ചന്ദ്രൻ, സി വി അജിത്ത് തുടങ്ങിയവർ സംസാരിച്ചു.









0 comments