പ്ലസ് വണ്ണിന് സീറ്റുണ്ട്
ആശങ്ക വേണ്ട

കോഴിക്കോട്
എസ്എസ്എൽസി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനായുള്ള സീറ്റുകൾ ജില്ലയിൽ സജ്ജം. 43,697 വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. ഇവർക്ക് തുടർ പഠനത്തിനാവശ്യമായ എച്ച്എസ്ഇ, വിഎച്ച്എസ്ഇ, ടെക്നിക്കൽ സ്കൂൾ, ഐടിഐ വിഭാഗങ്ങളിലായി 51,978 സീറ്റുണ്ട്.
43,142 സീറ്റാണ് പ്ലസ് വൺ ക്ലാസുകളിലുള്ളത്. 2670 സീറ്റുകൾ വിഎച്ച്എസ്ഇയിലും 5736 സീറ്റുകൾ ഐടിഐകളിലുമുണ്ട്. ഒരു വനിതാ ഐടിഐ ഉൾപ്പെടെ 12 സർക്കാർ ഐടിഐകളിലായി നിരവധി ട്രേഡുകളിൽ ഉപരിപഠനത്തിന് സാധ്യതകളുണ്ട്. ടെക്നിക്കൽ സ്കൂളുകളിൽ 430 സീറ്റുമുണ്ട്. സംസ്ഥാനത്താകെ 5,46,336 സീറ്റാണ് ഉപരിപഠനത്തിനായി നിലവിലുള്ളത്.
എൻട്രൻസ് കോച്ചിങ് കോഴ്സുകളുൾപ്പെടെയുള്ള വിദ്യാർഥികൾ തെരഞ്ഞെടുക്കുമെന്നതിനാൽ പല സീറ്റുകളും ഒഴിഞ്ഞുകിടക്കാനും സാധ്യതയുണ്ട്. എന്നാൽ, സിബിഎസ്ഇ വിദ്യാർഥികളടക്കം പ്ലസ് വണ്ണിന് സർക്കാർ സ്കൂൾ തെരഞ്ഞെടുക്കുന്നത് വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ തവണ മാത്രം മലബാർ മേഖലയിൽ 10 മുതൽ 30 ശതമാനം വരെ സീറ്റാണ് പ്ലസ് വണ്ണിൽ വർധിപ്പിച്ചത്.
43,841 കുട്ടികൾ പരീക്ഷ എഴുതിയതിൽ 43,697 പേർ ജില്ലയിൽ ഉന്നതപഠനത്തിന് അർഹത നേടി. 22,059 ആൺകുട്ടികളും 21,638 പെൺകുട്ടികളുമാണ്.









0 comments