ബിജെപി വോട്ടിനുവേണ്ടി വാഗ്‌ദാനങ്ങൾ നൽകുന്നവർ: വിജൂ കൃഷ്‌ണൻ

വി വി ദക്ഷിണാമൂർത്തി അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര
ബിജെപിയും സംഘപരിവാറും സാമ്രാജ്യത്വത്തിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാണെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അലോസരം സൃഷ്ടിക്കാത്തവരാണ് ആർഎസ്എസ് എന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ പറഞ്ഞു. പാലേരിയിൽ വി വി ദക്ഷിണാമൂർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനൊന്ന് വർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കായി. ബിജെപി അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. വോട്ടിനുവേണ്ടി നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനുള്ളതല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി കോൺഗ്രസാണ് ആദ്യം നടപ്പാക്കിയത്. മുസ്ലിങ്ങളായി ജനിച്ചെന്ന ഒറ്റക്കാരണത്താൽ തുടച്ചുനീക്കുകയാണ് ബിജെപി സർക്കാരുകൾ ചെയ്യുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നയമില്ലെന്നും വിജൂ കൃഷ്ണൻ പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി എസ് പ്രവീൺ സ്വാഗതം പറഞ്ഞു.









0 comments