ഫിഷറീസ് സ്‌കൂളിൽ ചിരിത്തിര

ഫറോക്ക്
എസ്‌എസ്‌എൽസി പരീക്ഷയിൽ വീണ്ടും സമ്പൂർണ വിജയം നേടി ബേപ്പൂർ ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. പൂർണമായും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 13 വിദ്യാർഥികളും വിജയിച്ചു. സ്കൂളിന് ആദ്യമായി പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടിയശേഷമുള്ള വിജയം ഇരട്ടിമധുരമായി.
മത്സ്യത്തൊഴിലാളി മേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി വിദ്യാർഥികൾക്ക് താമസിച്ചുപഠിക്കാൻ സൗകര്യമുള്ള 10 റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിലൊന്നാണ് ബേപ്പൂരിലേത്.









0 comments