സൈബര്‍ കെണി

ഒരുമാസം; തട്ടിയത് 5.28 കോടി രൂപ

a
avatar
സ്വന്തം ലേഖകൻ

Published on Jun 04, 2025, 01:12 AM | 1 min read

കോഴിക്കോട്

ബോധവൽക്കരണം ശക്തമാക്കിയിട്ടും സൈബർ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ഏഴു കേസുകളിലായി തട്ടിയത് 5.28 കോടി രൂപ. പരാതികളിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷെയർ ട്രേ‍ഡിങ്ങിൽ 500 ഇരട്ടി ലാഭം വാ​ഗ്ദാനം ചെയ്‌താണ് തട്ടിപ്പുസംഘം ആളെ പിടിക്കുന്നത്. റിട്ട. പ്രൊഫസർമാർ മുതൽ വൻകിട വ്യാപാരികൾ വരെ സംഘത്തിന്റെ വലയിൽ വീഴുന്നുണ്ട്. ഫറോക്ക് പേട്ട സ്വദേശിയായ വ്യവസായിക്ക്‌ കഴിഞ്ഞ അഞ്ചുമാസത്തിനിടെ നിക്ഷേപിച്ച 1.22 കോടി രൂപയാണ്‌ നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്തംബർ 24 മുതൽ ഈ വർഷം മാർച്ച് 11 വരെയുള്ള ദിവസങ്ങളിലായി പരാതിക്കാരന്റെ എച്ച്ഡിഎഫ്സി, എസ്ബിഐ അക്കൗണ്ടുകളിൽനിന്നായി 27 ഇടപാടുകളിലൂടെയാണ് പണം തട്ടിയെടുത്തത്. ഫേസ്‌ബുക്ക് പരസ്യത്തിൽ ട്രേഡിങ് നിക്ഷേപം നടത്തി ചെത്തുകടവ് സ്വദേശിയായ വ്യവസായിക്ക് നഷ്‌ടപ്പെട്ടത് 1.52 രൂപയാണ്. തട്ടിപ്പുകാർ പണം മാറ്റിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ പണമെത്തി മിനിറ്റുകൾക്കകം തട്ടിപ്പുസംഘം ഇവ പിൻവലിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ പണമിടപാട് നടത്താൻ കൂടുതലായി ഉപയോ​ഗിക്കുന്നത് വാടക അക്കൗണ്ടുകളാണെന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

ഇനിയും തട്ടിപ്പിൽ വീഴരുത്

പണം ഇരട്ടിപ്പിക്കാൻ ശ്രമിക്കുന്നവരാണ്‌ കൂടുതലും സൈബർ തട്ടിപ്പിന് ഇരകളാകുന്നത്. സമൂഹമാധ്യമങ്ങളിലെ പരസ്യം, ലിങ്ക്, വാട്‌സാപ്, ടെല​ഗ്രാം എന്നിവയിലെ മെസേജുകൾ കൃത്യമായി പരിശോധിക്കണം. തട്ടിപ്പിനെ കുറിച്ച് സൂചന ലഭിച്ചാൻ ഉടൻ 1930 നമ്പറിൽ അറിയിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Home