തെന്മല പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾ

പുനലൂർ
തെന്മല പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി സജി സ്ഥാനാർഥി പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി എസ് മണി അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ സുരേഷ്, വിനോദ്, നേതാക്കളായ രാജൻ, ചന്ദ്രാനന്ദൻ, ഗോപിനാഥപിള്ള, പഞ്ചായത്ത് മുൻ പ്രസിഡന്റ് ലൈലജ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാർഥികൾ ചെറുകടവ്: സുകന്യാ മുരുകൻ നാഗമല: ഷഹബാനത്ത് തെന്മല: ദിവ്യ ഉമേഷ് പത്തേക്കർ: എസ് ആരോമൽ പുളിമുക്ക്: ശ്യാമ രതീഷ് ഒറ്റക്കൽ: സന്തോഷ് ഉറുകുന്ന് നേതാജി: ഷെർളി മാത്യു ഇന്ദിരാ നഗർ: ബിന്ദു ആനപെട്ടകോങ്കൽ: സുനിൽകുമാർ അണ്ടൂർപച്ച: എസ് സുനിൽകുമാർ തേക്കിൻകൂപ്പ്: അഡ്വ. എബി ഷൈനു ഉദയഗിരി: രഞ്‌ജിത് പുലരിമല -ഇടമൺ: എൽ ഗോപിനാഥപിള്ള തേവർകുന്ന്: ആലിമാ നസീർ വെള്ളിമല: ആർ ശോഭ ചെറുതന്നൂർ: ശാലിനി ചാലിയേക്കര: ആർ ലൈലജ









0 comments