ജില്ലാ സ്കൂള്‍ കലോത്സവം 25മുതല്‍

അഞ്ചലില്‍ അരങ്ങ് ഉണരുന്നു

Anchal
വെബ് ഡെസ്ക്

Published on Nov 22, 2025, 01:00 AM | 1 min read

കൊല്ലം

കൗമാരകലയുടെ ആവേശപ്പോരിന് ഒരുങ്ങി അഞ്ചല്‍. 64-–ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് 25മുതല്‍ തുടക്കമാകും. അഞ്ചലിലെ 14 വേദിയിലാണ് മത്സരം. ആറായിരത്തിലധികം കലാകൗമാരങ്ങള്‍ അരങ്ങ് തകര്‍ക്കും. അ‍ഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളാണ് പ്രധാന വേദി. 25നുരാവിലെ 8.30ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ഐ ലാല്‍ പതാക ഉയര്‍ത്തും. ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനംചെയ്യും. ആദ്യദിനം രചന, ക്വിസ്, ചെണ്ടമേളം, കേരളനടനം, മലപ്പുലയാട്ടം, വയലിന്‍ തുടങ്ങിയ മത്സരങ്ങള്‍ നടക്കും. കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ മത്സരങ്ങളോടെയാകും കലാമാമാങ്കത്തിന് സമാപനം കുറിക്കുക. 29ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനംചെയ്യും. ജോയിന്റ് ജനറല്‍ കണ്‍വീനറായ റീജണല്‍ ‍ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്എസ്എസ് എസ് അജിത അധ്യക്ഷയാകും.



deshabhimani section

Related News

View More
0 comments
Sort by

Home