ശിവപ്രസാദിനുവേണം കരുണയുടെ കൈത്താങ്ങ്

ചവറ
ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യംതേടുന്നു. പൊന്മന ഓലംതുരുത്ത് പീടികയിൽ വീട്ടിൽ ശിവപ്രസാദ് (52)ആണ് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. കൂലിപ്പണിക്കാരനായ ശിവപ്രസാദിന്റെ തുച്ഛവരുമാനത്തിലാണ് ഭാര്യയും രണ്ടു മക്കളും അടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. അദ്ദേഹം രോഗബാധിതനായതോടെ നിത്യച്ചെലവും, ചികിത്സയും, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ബുദ്ധിമുട്ടുകയാണ് ഈ നിർധന കുടുംബം. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശിവപ്രസാദിന്റെ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായി 13 ലക്ഷം രൂപ വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തുന്ന ഈ ഗൃഹനാഥന്റെ ആരോഗ്യസ്ഥിതിയും വഷളായിരിക്കുകയാണ്. എത്രയുംവേഗം തന്നെ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ശിവപ്രസാദിനെ സഹായിക്കുന്നതിനായി നാട്ടുകാരുടെ സഹായത്തോടെ സഹായസമിതി രൂപീകരിച്ചു. ഇതിനായി ഇടപ്പള്ളിക്കോട്ട ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 847210110017949. ഐഎഫ്എസ്‍സി കോഡ്: ബികെഐഡി 0008472. ഫോൺ: 9567093979.









0 comments