ശാസ്താംകോട്ട ഉപജില്ലാ 
സ്‌കൂൾ കലോത്സവം ഇന്ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2025, 12:46 AM | 1 min read

ശാസ്താംകോട്ട

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം ശൂരനാട് ഗവ. എച്ച്എസ്എസ്, അഴകിയകാവ് ജിഎൽപിഎസ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിവിധവേദികളിൽ 17മുതൽ 20വരെ നടക്കും 17ന് രചനാ മത്സരങ്ങൾ നടക്കും.18ന് രാവിലെ 8.30ന് സ്വാഗതസംഘം ജനറൽ കൺവീനറും ശൂരനാട് ഗവ. എച്ച്എസ്എസ് പ്രിൻസിപ്പലുമായ ഡോ. കെ സന്ധ്യാകുമാരി പതാക ഉയർത്തും. ഒമ്പതിന് കോവൂർ കുഞ്ഞുമോൻ എംഎൽഎ സമ്മേളനവും കവിയും ഗാനരചയിതാവുമായ വയലാർ ശത്ചന്ദ്രവർമ കലാമേളയും ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാനും ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് ശ്രീകുമാർ അധ്യക്ഷനാകും. 20ന് ആറിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ സമ്മാനവിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ അധ്യക്ഷനാകും. ഉപജില്ലയിലെ 62 വിദ്യാലയങ്ങളിൽനിന്നുള്ള 3000 കലാപ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി മനോജ്കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബ്ലസൻ പാപ്പച്ചൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ സന്ധ്യാകുമാരി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജെ എ ഷിഹാബ്മോൻ എന്നിവർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home