ശബരിമല തീർഥാടകർക്കായി ഇടത്താവളം ഒരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2025, 12:46 AM | 1 min read

കുന്നിക്കോട്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കിഴക്കൻ മലയോര മേഖലയിലെ ക്ഷേത്രങ്ങളിൽ വൃശ്ചികോത്സവത്തിനു തുടക്കമായി. ആര്യങ്കാവ് ധർമശാസ്താ ക്ഷേത്രം, കുളത്തുപ്പുഴ ബാലശാസ്താ ക്ഷേത്രം, അച്ചൻകോവിൽ ക്ഷേത്രം, പുനലൂർ പുതിയിടത്ത് ഭരണിക്കാവ് വെട്ടിക്കവല തുടങ്ങിയ ക്ഷേത്രങ്ങളിൽ തീർഥാടകരെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. അതിർത്തി കടന്നുവരുന്ന ശബരിമല തീർഥാടക സംഘങ്ങൾക്ക് വിരിവച്ച് വിശ്രമിക്കാനും അനുബന്ധ സൗകര്യങ്ങളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കാൽനടയാത്രികരായ ശബരിമല യാത്രക്കാർക്ക് സൗജന്യ ഭക്ഷണവും പ്രത്യേകം വിശ്രമകേന്ദ്രവും മെഡിക്കൽ സൗകര്യവും വിവിധ ക്ഷേത്രങ്ങളിൽ സ‍ൗജന്യമായി ഒരുക്കിയിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home