കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിൽ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം

കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിൽ നടപ്പാക്കിയ ക്യൂ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ആദ്യ ടോക്കണ്‍ വിതരണം റെയിൽവേ സൊസൈറ്റി മുൻ പ്രസിഡന്റ് കെ എം അനിൽകുമാർ നിർവഹിക്കുന്നു
കൊല്ലം
കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിൽ പുതിയ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം നിലവിൽവന്നു. റെയിൽവേ സൊസൈറ്റിയുടെ സ്പോൺസർഷിപ്പിലാണ് പുതിയ സംവിധാനം തിങ്കൾ മുതൽ പ്രവർത്തനം ആരംഭിച്ചത്. യോഗം ഡോ. സെൻ സഹദേവൻ ഉദ്ഘാടനംചെയ്തു. ആദ്യ ടോക്കണ്‍ വിതരണം സൊസൈറ്റി മുൻ പ്രസിഡന്റ് കെ എം അനിൽകുമാർ നടത്തി. കൊല്ലം റെയിൽവേ സൊസൈറ്റി പ്രസിഡന്റ് ഗിരീഷ് വിജയൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ രാജേഷ്, ഡോ. ഗായത്രി, കൊല്ലം സ്റ്റേഷൻ മാനേജർ പി കെ ജ്യോതികുമാർ, ഡിആർപിയു നേതാവ് ടി ജെ വർഗീസ്, കെ രാജീവ്, സൊസൈറ്റി സെക്രട്ടറി സുനി ജോർജ്, ഡിആർഇയു കൊല്ലം ബ്രാഞ്ച് സെക്രട്ടറി എം ടി സജി എന്നിവർ സംസാരിച്ചു.








0 comments