എസ്ഐആര്‍ ഫോം വിതരണത്തില്‍ പുരോഗതി: കലക്ടര്‍

കൊല്ലം
എസ്ഐആര്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ 96.91 ശതമാനം എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം പൂര്‍ത്തിയായെന്ന് കലക്ടര്‍ എന്‍ ദേവിദാസ്. 2026 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് നടപടികള്‍. പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിന് ബിഎല്‍ഒമാരെ സഹായിക്കാന്‍ പ്രത്യേക വില്ലേജ് ഓഫീസുകളിലും പോളിങ് സ്റ്റേഷനുകളിലും സ്വീകരിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കും. ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. അധിക ബൂത്ത് ലെവല്‍ ഏജന്റുമാരെ (ബിഎല്‍എ) നാമനിര്‍ദേശം ചെയ്യാനും വോട്ടര്‍മാരില്‍നിന്ന് പൂരിപ്പിച്ച ഫോമുകള്‍ ശേഖരിച്ച് ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനും അംഗീകൃത രാഷ്ട്രീയ പാര്‍ടികളുടെ പൂര്‍ണ പിന്തുണ അഭ്യര്‍ഥിക്കുന്നു. ബിഎല്‍ഒമാരുടെ ജോലിഭാരം കൂടുതല്‍ ലഘൂകരിക്കുന്നതിനാണ് നടപടി. എല്ലാ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെയും മാതൃകാപരമായ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. നിശ്ചിത സമയപരിധിപ്രകാരം എസ്ഐആര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ വോട്ടര്‍മാരും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും പൂര്‍ണമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.









0 comments