ലൈംഗിക അതിക്രമം; അമ്പത്തിനാലുകാരൻ പിടിയിൽ

കരുനാഗപ്പള്ളി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കന്‍ പിടിയിൽ. തൊടിയൂർ പുലിയൂർവഞ്ചി കിഴക്ക് പനക്കത്തറയിൽ നാസറാ(54)ണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കുട്ടികളുടെ അച്ഛനമ്മമാര്‍ സിഡബ്ലുസിയിൽ സമീപിക്കുകയായിരുന്നു. സിഡബ്ലുസിയുടെ റിപ്പോർട്ട് പ്രകാരമാണ് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. സംഭവത്തിനുശേഷം ഒളവിൽപോയ നാസർ പന്തളം തേവലക്കര ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. എസിപി വി എസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് എസ്ഐമാരായ ഷെമീർ, ആഷിക് വേണുഗോപാൽ , അമൽ എസ് സിപിഒമാരായ ഹാഷിം, മനോജ്, അനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.









0 comments