ഓച്ചിറ വൃശ്ചികോത്സവത്തിന് ഇന്നു തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2025, 12:47 AM | 1 min read

ഓച്ചിറ

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു തിങ്കളാഴ്ച തുടക്കമാകും.  ഉത്സവത്തോട്‌ അനുബന്ധിച്ച് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യാപാര വാണിജ്യമേളകളും കുട്ടികൾക്കുള്ള വിവിധതരം റൈഡുകളും സജ്ജമായിട്ടുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും  ഉണ്ടാകും. ഭജനം പാർക്കാനായി എത്തിയവരുടെയും വ്യാപാരികളുടെയും വലിയ തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത്.  പന്ത്രണ്ട് ദിവസത്തെ താമസത്തിനായുള്ള  വിവഭങ്ങളും മറ്റു സജ്ജീകരണങ്ങളുമായി എത്തിയ ഭക്തരുടെ തിരക്ക് സന്ധ്യയോടെ അനിയന്ത്രിതമായി.  വൈകിട്ട് പരബ്രഹ്മ ദർശനത്തിനുശേഷം കുടിലുകളിൽ ഭക്തർ വിളക്കു തെളിച്ചു ഭജനം ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഒന്പതിന് പതാക ഉയർത്തും നടക്കും തുടർന്ന് നടക്കുന്ന സമ്മേളനം ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Home