അന്താരാഷ്ട്ര പ്രമേഹ ദിനാചാരണം; ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു

കൊല്ലം
അന്താരാഷ്ട്ര പ്രമേഹദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡിഎംഒ ജയശ്രീ ഉദ്ഘാടനംചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് പ്ലാസ അധ്യക്ഷയായി. ബോധവല്‍ക്കരണ സന്ദേശറാലി, സ്‌കിറ്റ്, ഫ്‌ളാഷ്‌മോബ്, പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ അനു, ഡെപ്യൂട്ടി സുപ്രണ്ട് ശ്രീകാന്ത്, ഡോ. ശരത് രാജന്‍, ജീവനക്കാര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments