അതിദാരിദ്ര്യമുക്തകേരളം പദ്ധതി രാജ്യത്തിന് മാതൃക: എളമരം കരീം

കൊട്ടാരക്കരയിൽ നടന്ന തൊഴിലാളിസംഗമം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
കൊട്ടാരക്കര
കേരളം നടപ്പാക്കിയ അതിദാരിദ്ര്യമുക്ത കേരളം പദ്ധതി ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് സിഐടിയു കൊട്ടാരക്കരയിൽ സംഘടിപ്പിച്ച തൊഴിലാളിസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു എളമരം കരീം. കൊട്ടാരക്കര മണ്ഡലത്തിൽ 1200 കോടി രൂപയുടെ വികസനങ്ങൾ നടപ്പാക്കിയ എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലിന് തൊഴിലാളികൾ സ്വീകരണം നൽകി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി മുകേഷ് അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുരളി മടന്തകോട്, ബിന്ദു സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി രവീന്ദ്രൻനായർ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ കമ്മിറ്റിഅംഗം ജി സുന്ദരേശൻ, സിഐടിയു ഏരിയ പ്രസിഡന്റ് എം ബാബു, ജില്ലാ കമ്മിറ്റിഅംഗം ജി ഉദയകുമാർ, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ആർ രമേശ്, കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാജേഷ്, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ ട്രഷറർ ആർ രഹന എന്നിവർ സംസാരിച്ചു.









0 comments