ചടയമംഗലം ബ്ലോക്ക് വികസനത്തിന്റെ നേർക്കാഴ്ച

നിലമേൽ ചിത്രസേനൻ ഗ്രന്ഥശാല കെട്ടിടം
വെബ് ഡെസ്ക്

Published on Nov 17, 2025, 12:45 AM | 2 min read

ചടയമംഗലം

സമഗ്രവികസനത്തിലൂടെ മുന്നേറിയ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയത് ജനമനസ്സറിയുന്ന പദ്ധതികൾ. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക പദ്ധതികൾ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനലക്ഷ്യങ്ങൾ ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഭരണസമിതി നടത്തിയത്. ​കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 
സമഗ്രനടപടി ബ്ലോക്ക് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വിവിധ പഞ്ചായത്തുകളിലായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ആറാവീട് കുടിവെള്ള പദ്ധതി (ഇട്ടിവ പഞ്ചായത്ത്), ചാണപ്പാറ നാലുസെന്റ് സങ്കേതം കുടിവെള്ള പദ്ധതി (ഇട്ടിവ പഞ്ചായത്ത്, കിളിത്തട്ട് സങ്കേതം കുടിവെള്ള പദ്ധതി (ചിതറ പഞ്ചായത്ത്), ടൗൺ വാർഡ് പൊയ്‌കയിൽ നഗർ കുടിവെള്ള പദ്ധതി (കടയ്ക്കൽ പഞ്ചായത്ത്), നെടുപുറം കുടിവെള്ള പദ്ധതി (ഇട്ടിവ പഞ്ചായത്ത്) എന്നിവ പൂർത്തീകരിക്കാൻ ഭരണസമിതിക്കായി. ‍അടിസ്ഥാന 
സൗകര്യവികസനം റോഡുകളുടെ പുനരുദ്ധാരണത്തിനായി 2,59,61,042 കോടി രൂപയാണ് ചെലവഴിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശൗചാലയങ്ങൾ സ്ഥാപിച്ചതിന് പുറമേ സ്കൂളുകളിലും ടോയ്‍ലെറ്റ് കോംപ്ലക്സുകൾ സ്ഥാപിച്ചു. കടയ്ക്കൽ ഗവ. ജിഎച്ച്എസ്എസ്, കുമ്മിൾ ഗവ. ജിഎച്ച്എസ്എസ്, തേവന്നൂർ ഗവ. ജിഎച്ച്എസ്എസ്, ചിതറ ഗവ. ജിഎച്ച്എസ്എസ്, വയല ഗവ. ജിഎച്ച്എസ്എസ്, ചടയമംഗലം ഗവ. എംജിഎച്ച്എസ്എസ്, വെള്ളൂപ്പാറ ഗവ. യുപിഎസ്, പെരിങ്ങാട് ഡബ്ല്യുഎൽപിഎസ്, നിലമേൽ ഗവ. യുപിഎസ്, ചരിപ്പറമ്പ് യുപിഎസ് എന്നിവിടങ്ങളിലാണ് ടോയ്‍ലെറ്റ് കോംപ്ലക്സുകൾ സ്ഥാപിച്ചത്. ​മാതൃകാ 
ആതുരാലയങ്ങൾ ആതുര സേവനരംഗത്തെ മികച്ചപ്രവർത്തനത്തിന് കേന്ദ്രസർക്കാരിന്റെ എൻഒഎഎസ് അംഗീകാരം ലഭിച്ചു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. ഒന്പതു കിടക്കയുള്ള മാതൃകാ പാലിയേറ്റീവ് വാർഡ്, ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ എന്നിവയ്ക്ക് പുറമെ, ഡിജിറ്റൽ എക്സ് റേ മെഷീൻ, ലിഫ്റ്റ്, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ജനറേറ്റർ എന്നിവയും സജ്ജീകരിച്ചു. ഇതോടൊപ്പം വെളിനല്ലൂർ, നിലമേൽ സിഎച്ച്സികളിലും നിരവധിയായ വികസന പ്രവർത്തനങ്ങൾ നടത്തി. ‌സാസ്കാരിക രംഗത്തും മുന്നോട്ട് ഗ്രന്ഥശാലകൾക്ക് പുതിയ കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിലും മികച്ചനേട്ടം കൈവരിച്ചു. വിവിധ പ്രവർത്തനങ്ങൾക്കായി 4,72,04,913 രൂപയാണ് ചെലവഴിച്ചത്. ഇളമാട് ഭഗത്‍സിങ് ഗ്രന്ഥശാല, ചിതറ ഉദയ ഗ്രന്ഥശാല, നിലമേൽ ചിത്രസേനൻ സ്‌മാരക ഗ്രന്ഥശാല, കുമ്മിൾ ഗുരുകുലം ഗ്രന്ഥശാല, ജനതാജി ഗ്രന്ഥശാല എന്നിവയ്ക്കും കെട്ടിടവും , പ്രണവം ഗ്രന്ഥശാല ചുറ്റുമതിൽ നിർമാണവും പൂർത്തിയാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home