രക്ഷാപ്രവർത്തനത്തിൽ സജീവമായി സ്ഥാനാർഥി

കൊല്ലം കോർപറേഷൻ മീനത്തുചേരി എൽഡിഎഫ് സ്ഥാനാർഥി എജിൻ സാമുവൽ കാവനാട്ട് മുക്കാട് ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരോടൊപ്പം കായലിൽ ഇറങ്ങി  തീ അ‌ണയ്ക്കുന്നതിന് സഹായിക്കുന്നു

കൊല്ലം കോർപറേഷൻ മീനത്തുചേരി എൽഡിഎഫ് സ്ഥാനാർഥി എജിൻ സാമുവൽ കാവനാട്ട് മുക്കാട് ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരോടൊപ്പം കായലിൽ ഇറങ്ങി തീ അ‌ണയ്ക്കുന്നതിന് സഹായിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2025, 01:01 AM | 1 min read

കൊല്ലം

കാവനാട് മുക്കാട്ട്‌ രണ്ട് ബോട്ടിന് തീപിടിച്ച സംഭവത്തിൽ തീ അ‌ണയ്‌ക്കാനുള്ള രക്ഷാപ്രവർത്തനത്തിൽ സജീവമായി എൽഡിഎഫ് സ്ഥാനാർഥി. കോർപറേഷൻ മീനത്തുചേരി ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി എജിൻ സാമുവലാണ് പ്രചാരണത്തിരക്കുകൾ മാറ്റിവച്ച് രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങിയത്. മുക്കാട് ഇടമനയ്ക്കാട് ക്ഷേത്രത്തിന് സമീപം എൽഡിഎഫ് പ്രവർത്തകരോടൊപ്പം പ്രചാരണം നടത്തുന്നതിനിടയിലാണ് തീപിടിത്തത്തിന്റെ വിവരമറിയുന്നത്. ഉടൻ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. വെള്ളം അടിക്കാനുള്ള പൈപ്പ്‌ ബോട്ടുകൾക്ക് അ‌ടുത്തേക്ക് എത്തിക്കാൻ പ്രയാസപ്പെട്ട അഗ്നിരക്ഷാസേനയ്‌ക്കുവേണ്ട സഹായങ്ങൾ ഒരുക്കി നൽകി. തുടർന്ന് തീ അ‌ണയ്‌ക്കുന്നതിനായി സ്പീഡ് ബോട്ട് സ്ഥലത്തെത്തിച്ച് പൈപ്പും മോട്ടോറും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുമായി ബോട്ടിനടുത്ത് എത്തിച്ചു. ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് വെള്ളം ഒഴിച്ച് തീ കെടുത്തുന്നതിന്റെ മറുവശത്താണ്‌ എജിനും ഉദ്യോഗസ്ഥരും എത്തിയത്. ഉദ്യോഗസ്ഥരോടൊപ്പം കായലിൽ ഇറങ്ങി തീ നിയന്ത്രണവിധേയമാക്കാൻ പങ്കാളിയായി. തീ നിയന്ത്രണവിധേയമായ ശേഷമാണ് എജിൻ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home