ഉയർപ്പിൻ പാതയിൽ

എൽഡിഎഫ് സർക്കാർ നിർമിച്ച ആലപ്പുഴ---– ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ
ടി രഞ്‌ജിത്ത്
ചങ്ങനാശേരി
റോഡിലാകെ വെള്ളം, ജില്ലയ്ക്ക് പുറത്തേക്കുള്ള യാത്ര അസാധ്യം, ഗതാഗത സ്‌തംഭനം... ചങ്ങനാശേരിയിൽ കുട്ടനാടിനോട് ചേർന്നു കിടക്കുന്ന പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിച്ച ദുരിതം വാക്കുകൾക്കതീതം. എന്നാലിന്ന് അന്ന് തകർന്ന ഇടങ്ങളിൽ എത്തിയാൽ മികച്ച നിലവാരത്തിലുള്ള റോഡുകളും വീടുകളും കാണാം. മഹാപ്രളയം കഴുത്തറ്റം മുക്കിയ മനക്കച്ചിറ മുതൽ നെടുമുടി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാൻ താഗതം തടസമായപ്പോൾ അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരം ലോറികൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയതെല്ലാം ചരിത്രമാണ്.









0 comments